ദമ്മാം:പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മറ്റി വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ദമ്മാം കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 മണി വരെ നടന്ന ക്യാമ്പിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനത്തു നിന്നുള്ളവരും സ്ത്രീകളുമടക്കം നൂറ്റി അമ്പതോളം ആളുകൾ രക്തം നൽകാൻ എത്തി.
പത്ത് വർഷത്തെ തുടർച്ചയായുള്ള രക്തദാന-മെഡിക്കൽ സേവനത്തിനുള്ളകിംങ്ങ് ഫഹദ് ആശുപത്രിയുടെ അംഗീകാരം പ്രവാസി വെൽഫെയറിന് ലഭിച്ചിരുന്നു.
കിംങ്ങ് ഫഹദ് ആശുപത്രി അധികൃതർ അടിയന്തര ആവശ്യം അറിയിച്ചതിനെ തുടർന്നാണ് ഈ വർഷത്തെ ആദ്യക്യാമ്പ് ഒരുക്കിയത്.കിംഗ് ഫഹദ് ആശുപത്രി മെഡിക്കൽ വിഭാഗത്തിലെ ,അഹ്മദ് സാലിഹ് മൻസൂർ, ഡോ. ഉസാമ അൽഗാംദി, പ്രവാസി റീജീയണൽ പ്രസിഡന്റ് അബ്ദുറഹീം തീരൂർക്കാട് , ജനറൽ സെക്രട്ടറി ബിജു പൂതക്കുളം, ട്രഷറർ ഉബൈദ് മണാട്ടിൽ, വെൽഫെയർ വിഭാഗംസലീം കണ്ണൂർ,റീജീയണൽ-ജില്ലാ ഭാരവാഹികളായ, ജംഷാദ് കണ്ണൂർ, റഊഫ് ചാവക്കാട്, അബ്ദുള്ള സൈഫുദ്ധീൻ,ഷക്കീർ ബിലാവിനകത്ത്,ഷമീം പാപ്പിനിശ്ശേരി,ആഷിഫ് കൊല്ലം, ജാബിർ കണ്ണൂർ, സമീയുള്ള കൊടുങ്ങല്ലൂർ, ജമാൽ പയ്യന്നൂർ, നാസ്സർ വെള്ളിയത്ത്,അർഷാദ് കണ്ണൂർ,സാബിക് കെഎം, ഫൈസൽ കുറ്റ്യാടി,തൻസീം കണ്ണൂർ,ഷബീർ ചാത്തമംഗലം,റയ്യാൻ കൊടുങ്ങല്ലൂർ, എന്നിവർ നേതൃത്വം നൽകി.
![]()
