കോഴിക്കോട്:സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം ‘സൗദി കെഎംസിസി സെന്റര്‍’ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഫെബ്രുവരി 20ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2024ല്‍ കെഎംസിസി സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചടങ്ങില്‍ മൂന്നര കോടി രൂപ വിതരണവും ചെയ്യും.
മുസ്ലിംലീഗ് സ്ഥാപക നേതാവ് സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ അനുസ്മരണ പരിപാടി, സൗദി കെഎംസിസി മുന്‍ ട്രഷറര്‍ ഹാഷിം എന്‍ജിനീയര്‍ സ്മാരക അവാര്‍ഡ് ദാനം. ഹദിയത്തുറഹ്്മ (പെന്ഷന് പദ്ധതി) പ്ലാന്‍ ബി പഖ്യാപനം എന്നിവയും നടക്കും. കെ.എം.സി.സി കമ്മിറ്റിക്ക് ആദ്യമായാണ് കേരളത്തില്‍ ആസ്ഥാന മന്ദിരം ഉയരുന്നത്. നിലവില്‍ കെഎംസിസി കേരള ട്രസ്റ്റിന്റെ പേരിലുള്ള വിശാലമായ സ്ഥലത്ത് താല്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കെ.എം.സി.സി സെന്റര്‍ ബഹുനില സമുച്ചയമായി പിന്നീട് വിപുലീകരിക്കും. പ്രവാസികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും നിരവധി പദ്ധതികളുമായി രംഗത്തുള്ള കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കേന്ദ്രം കൂടിയാകും സൗദി കെഎംസിസിയുടെ ആസ്ഥാനം.**
![]()
