ജിദ്ദ: സൗദി മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസ വീണ്ടും ലഭ്യമായി തുടങ്ങി.രണ്ടാഴ്ചയായിട്ട് സാങ്കേതിക കാരണത്താൽ മുടങ്ങി കിടന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി സന്ദര്‍ശക വിസ ഇപ്പോൾ വിദേശ മന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്നുണ്ട്. ഫാമിലി, ബിസിനസ് സന്ദര്‍ശന വിസകള്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ലഭ്യമാണ്.
മൂന്നു മാസ കലാവധിവരെ സൗദിയില്‍ താമസിച്ച് പിന്നീട് പുതുക്കി സൗദിയില്‍ തങ്ങാവുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഇതിനിടെ എത്രതവണ വേണമെങ്കിലും നാട്ടില്‍ പോയി വരുന്നതിനും തടസമില്ല. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ പുനസ്ഥാപിച്ചത് മലയാളികള്‍ അടക്കമുള്ള കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമായി. ഇപ്പോള്‍ അധിക കുടുംബങ്ങളും സാമ്പത്തിക ഭാരം കുറക്കുന്നതിനായി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയിലാണ് സൗദിയില്‍ കഴിയുന്നത്. ഇത്തരക്കാര്‍ക്ക് ഏറെ നിരാശ നല്‍കുന്നതായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയിലെ അനിശ്ചിതത്വം.നാട്ടിൽ ഈ വിസയിൽ വരാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾ കഴ്തിഞ്ഞ രണ്ടാഴ്ചയായി നല്ല ആശങ്കയിലായിരുന്നു.
![]()
