മക്ക : ഹജ് ക്രമീകരണങ്ങളുടെ ഭാഗമായി മക്കയില്‍ സന്ദര്‍ശന വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29 ന് നിലവില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുല്‍ഖഅ്ദ ഒന്നു (ഏപ്രില്‍ 29) മുതല്‍ ദുല്‍ഹജ് 14 (ജൂണ്‍ 11) വരെയുള്ള കാലത്ത് സന്ദര്‍ശന വിസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നതിനും മക്കയില്‍ തങ്ങുന്നതിനും വിലക്കുണ്ട്. സന്ദര്‍ശന വിസക്കാര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാനും അനുമതിയില്ല. ഇക്കാര്യങ്ങള്‍ പുതുതായി ഇഷ്യു ചെയ്യുന്ന വിസിറ്റ് വിസകളില്‍ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്.
![]()
