റിയാദ് : ഇരുപത്തി അഞ്ചു വർഷമായി സൗദിയിലെ റിയാദിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന റിയാദ് ഇന്ത്യൻ അസോസിയേഷൻ ലേബര്‍ ക്യാമ്പിൽ സാമ്പത്തികമായി ബുദ്ദിമുട്ട് അനുഭവിക്കുന്ന 52 ഓളം (അൽ ഖർജ് -19) (റിയാദ്- 33) തൊഴിലാളികൾക്ക് സഹായം എത്തിച്ചു കൊടുത്തു. റിയാദിലെ സ്വകാര്യ കമ്പനിയില്‍ 3 മാസമായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അൻപ്പത്തിരണ്ടോളം തൊഴിലാളികൾക്ക് റിയ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു. ജീവകാരുണ്യ വിഭാഗം കൺവീനർ ഫവാദ് അബ്ദുൾ അസീസ് ന്റെ നേതൃത്വത്തില്‍ പ്രസിഡണ്ട് ഉമ്മർകുട്ടി, സെക്രട്ടറി അരുൺ കുമരൻ എന്നിവർക്കൊപ്പം മറ്റു ഭരണസമിതി, ഉപദേശകസമിതി അംഗങ്ങളും ചേർന്ന് പരിപാടി നിയന്ത്രിച്ചു. റിയ യുടെ മറ്റു സീനിയർ അംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു. മറ്റു നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ എംബസി ഇടപെട്ടു പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
![]()
