കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റിലെ പ്രവാസി അവഗണക്കെതിരെയും, 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഉപാധികള്‍ കൂടാതെ ക്ഷേമ പെന്ഷന് അനുവദിക്കുക, പുനരധിവാസ പദ്ധതികള്‍ ലളിതവും സുതാര്യവും ആക്കുക, പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, അവ ലഭ്യമാക്കുന്നതിനും റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ കമ്മീഷനെ നിയമിക്കുക, 2024ലെ ബജറ്റിലെ പെന്ഷന് വര്‍ധന ഉടന്‍ നടപ്പിലാക്കുക, പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, നോര്‍ക്കയിലും, ക്ഷേമനിധി ബോര്‍ഡിലും കരാര്‍ അടിസ്ഥാനത്തിലും താല്‍ക്കാലിക അടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളില്‍ നിശ്ചിത ശതമാനം അര്‍ഹരായ തിരിച്ചുവന്ന പ്രവാസികള്‍ക്ക് സംവരണം ചെയ്യുക, നോര്‍ക്ക റൂട്ട്സിന്റെ സാന്ത്വന പദ്ധതിക്ക് അര്‍ഹരാകുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രവാസി കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയൂടെ നേതൃത്വത്തില്‍ നോര്‍ക്ക ഓഫീസിനു മുന്നില്‍ ഇന്ന് ധര്‍ണ നടത്തും.
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ നോര്‍ക്ക, കളക്ടറേറ്റ്, സെക്രട്ടറിയേറ്റ് തുടങ്ങിയ 14 കേന്ദ്രങ്ങളില്‍ പ്രവാസി വിഷയങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സമര. പ്രവാസി അവകാശ ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി എസ് രഞ്ജിത്ത് അധ്യക്ഷത വഹിക്കും. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കന്മാരായ അല്‍ത്താഫ് വടകര, ബിജു കെ മുണ്ടാടന്‍, പി.എം.എം സിദ്ദിഖ് സമദ്, ഇസ്മായില്‍ എന്‍ കെ, കെ പി സി സി, ഡിസിസി ഭാരവാഹികള്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുക്കും.
![]()
