ദമാം: സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നാല് ഒ.ഐ.സി.സി നേതാക്കളുടെ പ്രാഥമിക അംഗത്വം റദ്ദാക്കി. മക്ക ഒ.ഐ.സി.സി നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, നിസാം മണ്ണില്‍ എന്നവര്‍ക്കെതിരെയാണ് നടപടി. സംഘടനയുടെ മുന്നോട്ടുള്ള പോക്കിന് അത്യന്താപേക്ഷിതമായ അച്ചടക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഒ.ഐ.സി.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു. സൗദി ഒ.ഐ.സി.സിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, പി.എ. സലീം എന്നിവരുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും അദ്ദേഹം പ്രസ്താനവയില് പറഞ്ഞു.
ഒ.ഐ.സി.സി ഭാരവാഹികളായിരിക്കെ സമാന്തരപ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ കെ.പി.സി.സിക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും ബിജു കല്ലുമല വിശദീകരിച്ചു.
![]()
