ഖമ്മീസ് മുഷൈത്ത്: ഹൃദയാഘാതത്തെ തുടർന്ന് ഖമ്മിസിൽ മരണപ്പെട്ട കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശി ഇബ്രാഹിം കുട്ടിയുടെ മൃതദേഹത്തിൻ്റെ നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് അസീർ പ്രവാസി സംഘത്തിൻ്റെ നേതൃത്വത്തിൽ മഹാല ഖബറിസ്ഥാനിൽ സംസ്കരിച്ചു.
അസീർ പ്രവാസി സംഘം പ്രവർത്തകനായ നൗഷാദ് പാടിച്ചാലിൻ്റെ നേതൃത്വത്തിൽ റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂർ, കമ്മീസ് ഏരിയ റിലീഫ് കൺവീനർ സുരേന്ദ്രൻ പിള്ള മൈലക്കാട് ,കമ്മീസ് ടൗൺ യൂണിറ്റ് കൺവീനർ നിസാർ, മുസ്തഫ സഫയർ ,ഷമീർ പാണ്ടിക്കാട് എന്നിവർക്കൊപ്പം അസീർ പ്രവാസി സംഘം നേതാക്കളായ സലീം കൽപ്പറ്റ ,ഷൗക്കത്തലി ആലത്തൂർ, നിസാർ തിരുവനന്തപുരം, ഐ സി എഫ് നേതാക്കളായ മഹമൂദ് സഖാഫി, ഉസ്മാൻ സഖാഫി, സാദിഖ് ഫൈസി സൈനുദ്ദീൻ അമാനി എന്നിവർ നേതൃത്വം നൽകുകയുണ്ടായി.
![]()
