കരുനാഗപ്പള്ളി: സൗദിയിലെ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘നന്മ കരുനാഗപ്പള്ളി’യുടെ കുടുംബ സംഗമം നാളെ നടക്കും. കരുനാഗപ്പള്ളി ഐ.എം.എ. ഹാളിലാണ് പരിപാടി നടക്കുക. പരിപാടിയോടനുബന്ധിച്ചു വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കും. വൈകുന്നേരം ആറ് മണിമുതലാണ് പരിപാടി ആരംഭിക്കുക. കരുനാഗപ്പള്ളിയുടെ വിവിധ ഇടങ്ങളിൽ വ്യത്യസ്തങ്ങളായ നിരവധി ജീവ കാരുണ്യ സേവന പ്രവർത്തനങ്ങളാണ് ‘നന്മ’ ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പ്രദേശത്തെ 31 നിർധന കുടുംബങ്ങൾക്ക് മാസംതോറും ഭക്ഷ്യ കിറ്റുകൾ നന്മ പ്രവർത്തകർ വിതരണം ചെയ്തു വരുന്നു. നന്മയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഈ കുടുംബ സംഗമത്തിൽ മുഴുവൻപേരും എത്തിച്ചേരണമെന്നും പ്രസിഡണ്ട് സക്കീർ ഹുസൈൻ ഐ. കരുനാഗപ്പള്ളി, സെക്രട്ടറി ഷാജഹാൻ കരുനാഗപ്പള്ളി, ട്രഷറർ മുനീർ മണപ്പള്ളി, ജീവ കാരുണ്യ കൺവീനർ റിയാസ് സുബൈർ, അഖിനാസ് കരുനാഗപ്പള്ളി എന്നിവർ അഭ്യർത്ഥിച്ചു.
![]()
