നേപ്പാൾ: എവറസ്റ്റ് കൊടുമുടിക്കു സമീപം സ്വകാര്യ ഹെലികോപ്റ്റർ തീപിടിച്ചു തകർന്ന് മെക്സിക്കൻ കുടുംബത്തിലെ 5 പേരും കോപ്റ്ററിന്റെ നേപ്പാളി പൈലറ്റും കൊല്ലപ്പെട്ടു. നേപ്പാളിലെ സുർകെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10 മണിക്ക് കഠ്മണ്ഡുവിലേക്കു പുറപ്പെട്ട മനാങ് എയറിന്റെ എൻഎ–എംവി ഹെലികോപ്റ്റർ വിദൂര പർവത പ്രദേശമായ ലംജുരയിലാണ് തകർന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. അപകടസ്ഥലത്തു നിന്ന് 6 മൃതദേഹങ്ങളും കണ്ടെത്തി. നേപ്പാളി സ്വദേശിയായ പൈലറ്റ് ചേത് ബഹാദൂർ ഗുരുങ്ങും 5 മെക്സിക്കൻ പൗരന്മാരുമാണ് അപകടത്തിൽ പെട്ടത്. 5 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
![]()
