ജിദ്ദ: ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നത് സ്വര്‍ഗത്തിലേക്കുള്ള വഴിയൊരുക്കുമെന്ന് ഡോ.വി .ഇദിരീസ് അഭിപ്രായപ്പെട്ടു.തണല്‍ ജിദ്ദ ചാപ്റ്റര്‍ ‘തണല്‍സ് പാത്ത്വേ’ എന്ന പേരില്‍ സീസണ്‍സ് റസ്റ്റോറന്റില്‍ സാംസ്കാരികവും പ്രചോദനാത്മകവുമായ പരിപാടി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തണലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും സമൂഹത്തിലെ അംഗപരിമിതികളുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
മനാഫ് ജി.കെ നിര്‍വഹിച്ച ഖുര്‍ആന്‍ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. ലേഡീസ് വിങ് കോര്‍ഡിനേറ്റര്‍ മാജീദ കുഞ്ഞി സ്വാഗതം പറഞ്ഞു. തണല്‍ ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് സലിം വി.പി ഉദ്ഘാടനം നിര്‍വഹിച്ചു. ജിദ്ദ ചാപ്റ്ററിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കാസിം പന്തിരിക്കര അവതരിപ്പിച്ചു. വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തന രീതി ഡോ. ബിന്‍സി അബ്ദുറഹ്മാന് വിശദീകരിച്ചു. നിഹാല റഹ്മാന് മാതാപിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി
തണല്‍ ജിദ്ദ ലേഡീസ് വിങ് കമ്മിറ്റി ഔദ്യോഗികമായി നിലവില്‍ വന്നു. ചീഫ് കോര്‍ഡിനേറ്ററായി ഫസ്ന ഷെരീഫ്, പ്രസിഡണ്ട് അനീസ ബൈജു, സെക്രട്ടറി നിഹാല റഹ്മാന്, ജോയിന്റ് സെക്രട്ടറി റിസാന ജിഫ്തികര്, ഖജാന്‍ജി ഡോ. ബിന്‍സി എന്നിവരെ ഡോ. ഇദ്രീസ് യോഗത്തില്‍ പ്രഖ്യാപിച്ചു. ചോദ്യോത്തര സെഷനുകള്‍ക്ക് ശേഷം തണല്‍ ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് സലിം വി.പി സമാപന പ്രസംഗം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ ഷജീര്‍ കണിയാപുരം നന്ദി പറഞ്ഞു.
![]()
