ജിദ്ദ: പാലക്കാട് ജില്ലാ ഫെബ്രുവരി 14 വെള്ളിയാഴ്ച ലിഡറാസ്ഗോ എന്ന പേരില്‍ ഹരാസാത്ത് അല്‍ ബുര്‍ജ് വില്ലയില്‍ ഏകദിന ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന മുസ്ലീംലീഗ് സെക്രട്ടറി പിഎം സാദിഖലി, മുസ്ലിംലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം ജന: സെക്രട്ടറി അഡ്വ ടി എം എ സിദ്ധിഖ്, ട്രഷറര്‍ പി ഇ എ സലാം മാസ്റ്റര്‍, സൗദി നാഷണല്‍ കെഎംസിസി, ജിദ്ദ സെന്‍ട്രല്‍ കെഎംസിസി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ സമ്മേളനം പാലക്കാട് 2025 സെപ്റ്റംബര്‍ 26, 27 തീയ്യതികളില്‍ കോട്ടമൈതാനിയില്‍ ആണ് നടക്കുക. സമ്മേളനത്തോടനുബന്ധിച്ച് ശാഖാ, പഞ്ചായത്ത്, മണ്ഡലം തലങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തും. ശാഖാ സമ്മേളങ്ങള്‍ മെയ് മാസത്തിലും പഞ്ചായത്ത് സമ്മേളനങ്ങള്‍ ജൂണിനും മണ്ഡലംതല സമ്മേളനങ്ങള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും നടത്തും. ജില്ലാ സമ്മേളനത്തിനായുള്ള കൊടിമരം കരിങ്കല്ലത്താണിയില്‍ നിന്നും പതാക പുതുനഗരത്ത് നിന്നും എത്തിക്കും. സമ്മേളനത്തിന്റെ ഭാഗമായി വാഹനജാഥയും ഉണ്ടാകും. കാലിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങളില്‍ വിവിധ സെമിനാറുകളും ഉലമാ ഉമറാ സമ്മേളനങ്ങളും ഗ്ലോബല്‍ കെഎംസിസി സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മൗലവി മാരായമംഗലം, ജന: സെക്രട്ടറി അഡ്വ ടി എ സിദ്ധിഖ് ,ട്രഷറര്‍ ജില്ലാ മുസ്ലീംലീഗ് പി ഇ എ സലാം മാസ്റ്റര്‍ – , ടിപി ഷുഹൈബ് – ചെയര്മാന് ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി, ഹബീബുള്ള പട്ടാമ്പി – പ്രസിഡന്റ് ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി, കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം – ജന: സെക്രട്ടറി ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി, ഷഹീന് തച്ചമ്പാറ – ട്രഷറര്‍ ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി, യൂസഫലി തിരുവേഗപ്പുറ – ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി, ഷൗകത്ത് പനമണ്ണ. ഉമ്മര്‍ തച്ചനാട്ടുകര, ടിപി അബ്ദുസ്സലാം, അബ്ദുള്ളക്കുട്ടി എടപ്പലം എന്നിവര്‍ പങ്കെടുത്തു.
![]()
