ജിദ്ദ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐസിഎഫ്) അല്‍ അസ്വാല യൂണിറ്റ് വാര്‍ഷിക കൗണ്‍സിലും പുനസംഘടനയും നടന്നു .ശമിര്‍ ലത്വീഫി കുറ്റിമൂച്ചിയുടെ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സംഘടന വിഷയാവതരണം ഐസിഎഫ് ജിദ്ദ സെന്‍ട്രല്‍ റീ ഓര്ഗനൈസേഷന് സമിതി അംഗം അഷ്റഫ് മാസ്റ്റര്‍ പൂനൂര് നിര്‍വഹിച്ചു.
2025-2026 വര്‍ഷത്തെ പുതിയ ഭാരവാഹികളായി അബ്ദുറഹ്മാന് മുസ്ലിയാര് അരിയല്ലൂര്‍(പ്രസിഡന്റ് ),ഫിറോസ് കണ്ണൂര്‍( ജനറല്‍ സെക്രട്ടറി ),മുനീര്‍ പായ്പുല്ല്( ഫിനാന്‍സ് സെക്രട്ടറി), മുജീബ് വണ്ടൂര്‍(വൈസ് പ്രസിഡണ്ട്), സംഘടന & വെല്‍ഫെയര്‍ – സൈഫുദ്ദീന് തൃശൂര്‍, പബ്ലിക്കേഷന്‍ സെക്രട്ടറി – ഷിയാസ് കോതമംഗലം,
തസ്കിയ സെക്രട്ടറി – ഹാരിസ് കല്ലാമൂല (കാളികാവ്), പി.ആര് & മീഡിയ സെക്രട്ടറി – മുഹമ്മദ് എളയൂര്‍, ഓര്‍ഗനേഷന്‍ സെക്രട്ടറി – അബൂബക്കര്‍ സിദ്ദീഖ് പാണ്ടിക്കാട്, ഐടി & അഡ്മിന് – സെക്രട്ടറി യഹിയ കോട്ടക്കല്‍, നോളജ് & ഓര്ഗനൈസേഷന് – സെക്രട്ടറി അസ്ലം കാസര്‍കോട്, സനറ്റ് മെമ്പര്‍മാര്‍ – ശമിര്‍ ലത്വീഫി കുറ്റിമൂച്ചി, ബിലാല്‍ മധുരെ, നിസാര്‍ എന്നിവരെ തെരെഞ്ഞെടുത്തു
![]()
