റിയാദ്: ജിസിസിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാവായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, സൗദി അറേബ്യയില്‍ മൈ ആസ്റ്റര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തെ ആരോഗ്യ പരിചരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണ സംവിധാനം ലഭ്യമാക്കുകയും ചെയ്യുക എന്ന ആസ്റ്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെയ്പ്പ്.ലീപ്പ് (LEAP)ഇവന്റില്‍ ലോഞ്ച് ചെയ്ത മൈ ആസ്റ്റര്‍ ആപ്പില്‍, ഒരു സുപ്രധാന സംവിധാനമായി ഗൂഗിള്‍ ക്ലൗഡിലൂടെ എഐയും, എഐ ജനറേറ്റഡ് വോയിസ് ഇന്റഗ്രേഷനും ഉള്‍പ്പെടുത്തിയിരിക്കുന്നു
ഓണ്‍ലൈന്‍ ഫാര്‍മസി, അപ്പോയിന്മെന്റ് മാനേജ്മെന്റ്, കുറിപ്പടി ഹോം ഡെലിവറി, വീഡിയോ കണ്സള്ട്ടേഷന്, ഹോം കെയര്‍ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ സേവനങ്ങള്‍ അപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു.
‘സൗദി അറേബ്യയില്‍ എല്ലാവര്ക്കും പ്രാപ്യമായ സംയോജിത ആരോഗ്യ പരിചരണ സംവിധാനം ലഭ്യമാക്കുന്ന മൈ ആസ്റ്റര്‍ ആപ്പിന്റെ ലോഞ്ചിങ്ങ,് ആസ്റ്ററിന്റെ മുന്നോട്ടുളള പ്രയാണത്തില്‍ ഒരു നിര്‍ണായക ഘട്ടമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന് പറഞ്ഞു. മൈ ആസ്റ്ററിന്റെ പരിചയപ്പെടുത്തലോടെ, ജിസിസിയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത് ആസ്റ്റര്‍ തുടരുകയാണ്. എല്ലാവര്ക്കും പ്രാപ്യമായതും, എളുപ്പം ലഭ്യമായതും, നവീകരണം നിറഞ്ഞതുമായ നടപടികള്‍ക്ക് മുന്‍ഗണന നല്കുന്ന ഭാവി-സന്നദ്ധമായ ആരോഗ്യ പരിസ്ഥിതിതന്ത്രം നിര്‍മ്മിക്കുന്നതില്‍ ആസ്റ്ററിന്റെ പ്രതിജ്ഞാബദ്ധത ഈ നീക്കത്തിലൂടെ വീണ്ടും ഉറപ്പിക്കുകയാണെന്നും അലീഷാ മൂപ്പന് വ്യക്തമാക്കി.
‘മൈ ആസ്റ്റര്‍ വ്യക്തികളെ അവരുടെ ആരോഗ്യം നിയന്ത്രിക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല, കൃത്യമായ സമയത്ത് ലക്ഷണങ്ങള്‍ വിശകലനം ചെയ്ത് ശരിയായ പരിചരണത്തിലേക്ക് വഴികാട്ടുന്ന നിലയില്‍ രോഗികള്‍ക്കും ആരോഗ്യ വിദഗ്ധര്‍ക്കും ഇടയിലുള്ള അകലം കുറക്കുകയും ചെയ്യുന്നുവെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇ-കോമേഴ്സ് സിഇഒയായ നല്ല കരുണാനിധി പറഞ്ഞു.
‘ഉപഭോക്താക്കളെ ശക്തിപ്പെടുത്തുന്ന പരിഹാരങ്ങള്‍ കണ്ടെത്തുക എന്നത് ഓരോ സ്ഥാപനത്തിന്റെയും ഡിജിറ്റല്‍ മാറ്റത്തിനായുള്ള തന്ത്രത്തിന്റെ ഏറ്റവും നിര്‍ണായക ഘടകമായി തുടരുന്നതായി ഗൂഗിള്‍ ക്ലൗഡ് സൗദി അറേബ്യ ജിഎം ബാദര്‍ അല്‍മാദി പറഞ്ഞു.
അറബിക് ഭാഷയിലൂടെ രോഗ ലക്ഷണങ്ങളെക്കുറിച്ച് സംവദിക്കാനും, പ്രാദേശിക ഭാഷയില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ഭാഷയുടെ പരിമിതികളില്ലാതെ ആശയവിനിമയം നടത്താനും സഹായിക്കുന്നു. എഐ സാങ്കേതിക വിദ്യയിലൂടെ ആസ്റ്ററിന്റെ ശൃംഖലയിലെ ഏറ്റവും അനുയോജ്യരായ സ്പെഷ്യലിസ്റ്റുകളും, ആരോഗ്യപ്രവര്‍ത്തകരും ഉപയോക്താക്കളുടെ ആവശ്യങ്ങളില്‍ പ്രതികരിക്കുന്നു. ഭാഷാ തടസ്സങ്ങള്‍ മാറ്റി, പ്രവേശനക്ഷമത സുഗമമാക്കുന്ന ഈ നവീകരണത്തിലൂടെ ആസ്റ്റര്‍, സൗദി അറേബ്യയില്‍ കൊണ്ടുവരാനുദേശിക്കുന്ന പുതിയ ചുവടുവെയ്പ്പുകളെക്കുറിച്ചും വ്യക്തത നല്കുന്നു.
അസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യയില്‍ 1 ബില്യണ്‍ സൗദി റിയാലിന്റെ (USD 250 മില്യണ്‍) നിക്ഷേപിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നു. ഈ നിക്ഷേപം അസ്റ്റര്‍ ഫാര്‍മസിയെ രാജ്യം മുഴുവന്‍ 180 സ്റ്റോറുകളിലേക്ക് വിപുലീകരിക്കുന്നതിനും നിലവിലുള്ള അസ്റ്റര്‍ സനദ് ആശുപത്രിയോടൊപ്പം പ്രധാന നഗരങ്ങളില്‍ അഞ്ച് പുതിയ ആശുപത്രികള്‍ സ്ഥാപിക്കുന്നതിനിലൂടെ 1,000 കിടക്കകളുടെ വരെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പിന്തുണ നല്‍കും.
കൂടാതെ, ഏകീകരിച്ച ആരോഗ്യപരിപാലന മാതൃകയെ ശക്തിപ്പെടുത്തുന്നതിന് 30 മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കാനും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏകദേശം 4,900 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനും ആസ്റ്റര്‍ പദ്ധതിയിടുന്നു. സൗദി അറേബ്യയിലെ നിവാസികള്‍ക്ക് സുതാര്യമായ സംയോജിതമായ ആരോഗ്യ പരിചരണ അനുഭവം നല്കാന് രൂപകല്പന ചെയ്ത മൈ ആസ്റ്ററിന്റെ ലോഞ്ചിങ്ങ് ഈ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ്.
![]()
