റിയാദ് : പ്രശസ്ത യൂവഗായകൻ ഹിഷാം അങ്ങാടിപുറത്തിനും ഗാനരചയിതാവ് മൻസൂർ കിളിനക്കോടിനും റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ റിയാദ് ലൈവ് അംഗങ്ങൾ സ്വീകരണം നൽകി.
ഗായകൻ ഹിഷാം അങ്ങാടിപ്പുറവും , അനുഗ്രഹീത ഗായകൻ റസാഖ് കൊല്ലവും നയിക്കുന്ന റിയാദ് ലൈവ് അണിയിച്ചൊരുക്കുന്ന പാട്ട്മാല സീസൺ 2 വിൽ പങ്കെടുക്കുവാനാണ് ഇവർ റിയാദിലെത്തിയത്
റിയാദ് മലാസ് അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 2025 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ നടക്കുന്ന പരിപാടിയിൽ , ഇവരെ കൂടാതെ റിയാദിലെ അനുഗ്രഹീത കലാകാരന്മാരുടെ വ്യത്യസ്തമാർന്ന കലാപരിപാടികളും അരങ്ങേറും , പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു
![]()
