ജിദ്ദ: ഉംറ തീര്‍ഥാടകര്‍ക്കും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും വാക്സിനേഷന് നിര്‍ബന്ധമാണെന്ന മുന്‍ ഉത്തരവ് പിന്‍വലിച്ചതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഗാക്ക) അറിയിച്ചു. പകര്‍ച്ചവ്യാധി തടയുകയെന്ന ലക്ഷ്യത്തോടെ സൗദി ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഒരു വയസിന് മുകളിലുള്ള മുഴുവന്‍ തീത്ഥാടകര്‍ക്കും വാക്സിന് നിര്‍ബന്ധമാക്കി ജനുവരി ഏഴിന് വിമാനകമ്പനികള്‍ക്ക് അയച്ച 2/15597 നമ്പര്‍ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതായി അതോറിറ്റിയുടെ പുതിയ സര്‍ക്കുലറില്‍ പറയുന്നു.
സൗദിയിലേക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യ വിമാനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിമാന കമ്പനികള്‍ക്കും പുതിയ ഉത്തരവ് ബാധകമാണെന്ന് സര്‍ക്കുലറില്‍ പറയുന്നുണ്ട്.
![]()
