ജിദ്ദ : സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷ ന്റെ (സവ ) സിൽവർ ജൂബിലി യുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ജനോപകാരപ്രദമായ വിവിധ കലാകായിക മത്സരങ്ങൾ, ‘ആരോഗ്യ പഠന ബോധവൽകരണ ക്യാമ്പുകൾ , മെഡിക്കൽ ക്യാമ്പുകൾ, പ്രവാസി പുനരധിവാസ പദ്ധതികൾ, ബിസിനസ് സംരഭങ്ങൾ തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് 25-ാം വാർഷികത്തിൻ്റെ ഭാഗമായി സവ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതെന്ന് സവ ഭാരവാഹികൾ അറിയിച്ചു. ആദ്യ പടിയായി സവ യുടെ പ്രവാസി പുനരധിവാസ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലുള്ള നിർധനരായ കുടുംബത്തിന് ഒരു ഓട്ടോ റിക്ഷ നൽകുവാൻ തീരുമാനിച്ചു .
അർഹതപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് നാട്ടിലുള്ള കോർഡിനേഷൻ കമ്മറ്റിയെ ചുമത്തപ്പെടുത്തി.
ജിദ്ദയിലെ ആലപ്പുഴയിലുള്ള മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി മെമ്പർഷിപ്പ് ക്യാമ്പയിൻ, വിധവാ പെൻഷൻ വിപുലീകരണം, റമളാൻ റിലീഫ് എന്നിവ നടത്തുവാനും തീരുമാനിച്ചു.
സവ യുടെ പുതിയ പ്രസിഡന്റായി എം .അബ്ദുൽ സലാം കണ്ടത്തിലിനെ തിരഞ്ഞെടുത്തു .
മെമ്പർഷിപ് ക്യാമ്പയിൻ ,വിധവ പെൻഷൻ ,റമദാൻ റിലീഫ് എന്നിവയുടെ ചുമതല ലത്തീഫ് ഇലിപ്പക്കുളം, ഷാജു ചാരുംമൂട്, ഇർഷാദ് ആറാട്ടുപുഴ, നാസർ കായംകുളം, നിസാർ കളത്തിൽ, ഷാൻ പല്ലന എന്നിവരെ ചുമതലപ്പെടുത്തി.
പ്രവാസി ബിസിനസ് ഡെവലപ്മെന്റ് കോർഡിനേറ്റർമാരായി നസീർ വാവാകുഞ്ഞു ,ഷാഫി പുന്നപ്ര, മുഹമ്മദ് ഷാൻ എന്നിവരെ ചുമപ്പെടുത്തി .
മക്ക, തായിഫ്, മദീന, യാമ്പു എന്നീ യൂണിറ്റുകളുടെ ചുമതല നാഷണൽ കോർഡിനേറ്റർ സഫീദ് മണ്ണഞ്ചരിക്കു നൽകി.
വൈസ് പ്രസിഡന്റ് ജമാൽ ലബ്ബ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ സാഗതവും സിദീഖ് മണ്ണഞ്ചേരി നന്ദിയും പറഞ്ഞു. അംഗത്വ സംബന്ധിയായ വിവരങ്ങൾക്ക്പ്രസിഡണ്ട് അബ്ദുൽ സലാം കണ്ടത്തിലിനെ
0533289018 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
![]()
