റിയാദ് :റിയാദ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി യുടെ നേത്രത്വത്തിൽ മണ്ഡലം പ്രവർത്തകർക്ക് വേണ്ടി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.
31/1/2025 വെള്ളി 1 മണിയോട് കൂടി റിയാദിൽ നിന്നും 150km മാറി കമ്മിറ്റി നിർദ്ദേശം അനുസരിച്ചു അൽ ദിലം എത്തിച്ചേർന്ന പ്രവർത്തകർ മണ്ഡലം കമ്മിറ്റി ഒരുക്കിയ ഉച്ച
ക്ഷണത്തിനു ശേഷം സ്ഥലത്തെ ഹിസ്റ്റോറിക്കൽ ലാൻഡ്മാർക്കായ പ്രാവുകളുടെ ടവർ സന്ദർശിച്ചു, അൽ ദിലമിൽ വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ഏകദേശം 14 ലോളം പ്രാവുകൾക്കായുള്ള ടവർ ഉണ്ടെന്നു പറയപ്പെടുന്നു,
മരക്കഷണങ്ങളും ചെളിയും ഉപയോഗിച് നിർമിച്ച ടവറിന്റെ ആകർഷകമായ വാസ്തുവിദ്യാ രൂപകൽപ്പനകൾ സന്ദർശകരെ ആകർഷിക്കുന്നതാണ്. പക്ഷികൾക്ക് ടവറുകളിൽ പ്രവേശിക്കാനും പുറത്തുകടക്കാനും വളരെ കുറഞ്ഞ വാതിലുകളാണ് ഉള്ളെതെങ്കിലും, മണൽക്കാറ്റിലോ വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലോ പ്രാവുകൾക്ക് താമസിക്കാനും മുട്ടയിടാനും അടയിരിക്കാനും കഴിയുന്ന കൂടിന്റെ പുറംഭാഗം പൂർണ്ണമായും മൂടപ്പെട്ടിരിക്കുന്ന രീതിയിലുള്ള കൂടുകളാണ് കൂടുതൽ ഉള്ളത്, കൂടുതാതെ ഈ സഥലങ്ങളിൽ നിന്നുമുള്ള കർഷകർ പ്രാവുകളുടെ അവശിഷ്ടങ്ങൾ കൃഷിക്കാശ്യമായ ( ഫോസ്ഫറസും നൈട്രജനും) അടങ്ങിയ വളങ്ങളായി ഉപയോഗിച്ചതായി പറയപ്പെടുന്നു.
ഏൻഡ് ഓഫ് ദി റോഡ് എന്നറിയപ്പെടുന്ന മരുഭൂമിയിലും ക്യാമ്പ് ചെയുകയും ഓഫ് റോഡ് ഡ്രൈവ് എസ്പീരിയൻസ് ചെയുകയും ചെയ്തു, 7 മണിയോട് കൂടി മണ്ഡലം വനിതാ വിങ്ങിന്റെ നേത്രത്തിൽ ചായയും സ്നാക്സോടും കൂടി ക്യാമ്പ് അവസാനിപ്പിച്ചു, മീരാൻ ചെറുകാവ്, ഷറഫു പുളിക്കൽ , മുനീർ വാഴക്കാട് , ബഷീർ സിയാംകണ്ടം, ഫിറോസ് പള്ളിപ്പടി, ലത്തീഫ് കുറിയോടം ,ഫസൽ കുമളി, വാഹിദ് കൊണ്ടോട്ടി , വഹാബ് പുളിക്കൽ, സുഹൈബ് വാഴക്കാട് , ഹംസ കൊണ്ടോട്ടി, സൈദ് മീരാൻ, അൻവർ ജമാൽ ഓമാനൂർ, മണ്ഡലം വനിതാ വിങ് നേതാക്കളായ നുസൈബ ഷറഫ്, സഹല ഫസൽ തുടങ്ങിയവർ ക്യാമ്പിന് നേത്രത്വം നൽകി.
![]()
