റിയാദ് : റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ (റിവ) വഴിക്കടവ് പഞ്ചായത്തിൽ പ്രദേശത്ത് അധികരിച്ചു വരുന്ന വന്യമൃഗ ങ്ങളുടെ ഉപദ്രവത്തിൽ നിന്നും തങ്ങളുടെ കുടുംബത്തിന്റെ ജീവനും കൃഷിക്കും സംരക്ഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി
വഴിക്കടവ് വയനാട് പാർലമെന്റ് മണ്ഡലത്തിൽ പെട്ട പഞ്ചായത്ത് ആയതിനാൽ വയനാട് എംപി പ്രിയങ്ക വധോര , മലപ്പുറം ജില്ലാ കലക്ടർ , പ്രവാസി ക്ഷേമ വകുപ്പ് ( നോർക്ക) കേരള വനം വകുപ്പ് മന്ത്രി മുൻ യം എൽ എ പിവി അൻവർ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ നെടുമ്പാടി എന്നിവർക്കാണ് നിവേദനം അയച്ചത് .കാട്ടിൽ നിന്നും ദിവസവും മൃഗങ്ങൾ ജനവവാസ പ്രദേശങ്ങളിൽ എത്തി വളർത്തു മൃഗങ്ങളെയും കൃഷിയെയും നശിപ്പിക്കുന്നത് സർവ്വസാധാരണമാണ് .പരിതാപകരമായ ഈ അവസ്ഥയിൽ തങ്ങളുടെ കുടുംബത്തിനും സ്വത്തിനും ഉണ്ടാക്കുന്ന നാശത്തിൽ ആധി യും ആശങ്കയും അറിയിചാണ് നിവേദനം നൽകിയത് . മലയോര കാർഷിക മേഖലയായ വഴിക്കടവ പഞ്ചായത്തും പരിസര പഞ്ചായത്തുകളും ആന, പന്നി, നരി, കുരങ്ങ് എന്നിവയുടെ നിരന്തര ശല്യം കാരണം ജനങ്ങളുടെ ജീവിതം ദുസ്സഹായമായ അവസ്ഥായാണ് .
ഈ പ്രതിസന്ധിയിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് എത്രയും വേഗത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു . റിവ പ്രസിഡണ്ട് സൈനുൽ ആബിദ് വഴിക്കടവ് ,ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് തമ്പലക്കോടൻ ,ട്രഷർ അൻസാർ ചരലൻ എന്നവർ ഒപ്പ് വെച്ച നിവേദനത്തിൽ വന്യമൃഗ ശല്യം കാരണം നാട്ടിലെ വിഷമങ്ങൾ അധികാരികളെ ബോധ്യപ്പെടുത്തുന്നതിനു നാട്ടിലെ സ്ഥിര താമസക്കാരായ തോമസ് കരിയിൽ, ശംസുദ്ധീൻ പണ്ടാരപ്പെട്ടി എന്നിവരെ ചുമതലപ്പെടുത്തി.
![]()
