റിയാദ്: കൊണ്ടോട്ടി മണ്ഡലം കെഎംസിസി അന്തരിച്ച മുൻ കൊണ്ടോട്ടി മണ്ഡലം എം എൽ എ മമ്മുണ്ണി ഹാജിയുടെ പേരിലുള്ള ജനാസ നിസ്കാരവും അനുസ്മരണവും യോഗവും ബത്ത നൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.കെഎംസിസി നാഷണൽ കമ്മിറ്റി അംഗവും മണ്ഡലം കെഎംസിസി മുഖ്യ രക്ഷാധികാരിയുമായ കെ കെ കോയാമുഹാജി അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉൽഘാടനം ചെയ്തു.
മുസ്ലീവും ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് സൗകത്ത് കടമ്പോട്ട്, ജില്ലാ ട്രഷറർ മുനീർ വാഴക്കാട് , കൊണ്ടോട്ടി മണ്ഡലം ചെയർമാൻ ബഷീർ സിയാംകണ്ടം, മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് ഷറഫു പൂക്കോട്ടൂർ, എസ ഐ സി ഭാരവാഹി ഷാഫി ഫൈസി പുല്ലാര , തുടങ്ങിയവർ മമ്മുണ്ണിഹാജിയെ അനുസ്മരിച്ചു സംസാരിച്ചു. യോഗത്തിനു ഷറഫു പുളിക്കൽ സ്വാഗതവും ഫിറോസ് പള്ളിപ്പടി നന്ദിയും രേഖപ്പെടുത്തി.
![]()
