കോഴിക്കോട് :ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള സി പി എം ദേശീയ സെമിനാർ ദേശീയ ജനറൾസെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ നേതൃത്വത്തിൽ ജൂലൈ 15 ന് കലിക്കറ്റ് ട്രേഡ് സെന്ററിൽ നടത്തുന്ന ദേശീയ സെമിനാറിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകുമെന്നും സംഘാടക സമിതി ജനറൽ കൺവീനറും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
![]()
