റിയാദ് : മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന കൊച്ചി കൂട്ടായ്മ റിയാദിന്റെ ജീവകാരുണ്യ വിഭാഗം കൺവീനറും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ് അഷ്റഫ് (Dac ) ന് യാത്രയയപ്പ് നൽകി.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് ഷാജി കെ ബി അഷ്റഫ് (Dac) ന് കൂട്ടായ്മയുടെ സ്നേഹോപഹാരം കൈമാറി.
ചടങ്ങിൽ ജിനോഷ് അഷ്റഫ്, റഫീഖ് കൊച്ചി, ജിബിൻ സമദ്, ജലീൽ കൊച്ചി, ഷാജി ഫിഷ്, സാജിദ് കൊച്ചി, ഹസീബ്, റിയാസ് കൊച്ചി, ഷഹീൻ, ഹാഫിസ് മുഹമ്മദ്, നിസാർ കൊച്ചി, റഹീം ഹസ്സൻ , ബൈജൂ ലത്തീഫ്, അർഷാദ്, ഹംസ ഇബ്രാഹിം, സിറാജ് പള്ളുരുത്തി, നിസാർ നെയ്ച്ചു, നിസാർ ഷംസു, ഷാജഹാൻ, സുൽഫിക്കർ ഹുസൈൻ, മനാഫ് നാസ്സർ, ആദിൽ ഷാജി, സുൽഫി ഖലീൽ, ജസീം ഖലീൽ,നിസാം സൈട്, അജ്മൽ അഷ്റഫ്, സുബൈർ കൊച്ചി, നസ്രിയ ജിബിൻ, ഫാത്തിമ സുൽഫിക്കർ,എന്നിവർ ആശംസകൾ അറിയിച്ചു,
മറുപടി പ്രസംഗത്തിൽ അദ്ദേഹം കൊച്ചി കൂട്ടായ്മയുടെ കൂടെയുള്ള യാത്രകൾ, പ്രവർത്തന പങ്കാളിത്തങ്ങൾ, കൂട്ടായ്മയുടെ പഴയ കാല പ്രവർത്തനങ്ങൾ ഓർമപ്പെടുത്തി.
ജനറൽ സെക്രട്ടറി ജിനോഷ് അഷ്റഫ് സ്വാഗതവും,സ്പോർട്സ് വിംഗ് നിസാർ കൊച്ചി നന്ദിയും പറഞ്ഞു.
![]()
