റിയാദ്: പാലക്കാട് പട്ടാമ്പി സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു.
കൊപ്പം നെടുബ്രക്കാട് അമയൂർ സ്വദേശി ചിരങ്ങാംതൊടി ഹനീഫ(44) ആണ് മരിച്ചത്.
സ്പോൺസറെ വീട്ടിൽ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇന്നലെ കൊണ്ടുവരാൻ ആയി സ്കൂളിൽ പോയ സമയത്ത് പാർക്കിങ്ങിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
പരേതരായ മരക്കാർ–ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: സാജിദ.മക്കൾ:ഷിബിൻ, ഷിബിൽ, അനസ്
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്,ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജുനൈദ് ടി വി താനൂർ,നസീർ കണ്ണീരി,ജാഫർ വീമ്പൂർ, റസാഖ് പൊന്നാനി എന്നിവർ രംഗത്തുണ്ട്,
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
