ദമ്മാം: ഹൃസ്വ സന്ദർശനാർത്ഥം ദമ്മാമിൽ എത്തിയ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖനും ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻ്റ് അസോസിയേഷൻ (FOSA) മെമ്പറുമായ ഉമ്മർ പാണ്ടികശാലയ്ക്ക് ഫോസ ദമ്മാം ചാപ്റ്റർ സ്വീകരണം നൽകി.
ദമ്മാം റോസ് ഗാർഡനിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് അബ്ദുൽ ഹമീദ് ഫോസയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പരിപാടിയിൽ സെക്രട്ടറി ആസിഫ് യു.വി, വൈ. പ്രസിഡൻ്റ് മുസ കോയ എക്സിക്യൂട്ടീവ് അംഗങ്ങളായ ആസിഫ് കോഴിക്കോട്, മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.
![]()
