റിയാദ് : റിയാദിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
സാമൂഹിക പ്രവർത്തകനും എറണാകുളം ജില്ലാ കെ എം സി സി നിർവ്വാഹക സമിതി അംഗവുമായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ് ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്. ഞായറാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. സുഹൃത്തുക്കള്‍ ശുമൈസി പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സ്ഥിരീകരിച്ചത്. സാമൂഹിക പ്രവർത്തകൻ സിദ്ധിഖ് തൂവൂർ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്.
ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.
![]()
