റിയാദ് : മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി .കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾപ്പടി കലബ്ര അബ്ദു റഹിമാൻ (57) ആണ് താമസ സ്ഥലത്ത് മരിച്ചത്.
പരേതരായ അബ്ദുല്ല-നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: സുലൈഖ. മക്കൾ: റാഷിദ് റഹ്മാൻ, മുഹമ്മദ് റബീഹ്
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർ ക്കാട്, ഹാഷിം, തോട്ടത്തിൽ, ഫൈസൽ എടയൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും
![]()
