ദോഹ: കെഎംസിസി ഖത്തർ നവോത്സവ് 2K24കായിക മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിലാണ് കളി സംഘടിപ്പിച്ചത് .കാസറകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂർ അൽഖോർ ഏരിയ സൗത്ത് സോൺ തുടങ്ങി വിവിധ ജില്ലാ ഏരിയ കളിൽ നിന്നായി ഒമ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടൂർണമെൻറ് ഔദ്യോഗിക ഉത്ഘാടനം ദുബായ് കെഎംസിസി ഉപദേശക സമിതി ചെയർമാനും, റിജൻസി ഗ്രൂപ്പ് ഫൗണ്ടർ & ചെയർമാനുമായ ശംസുദ്ധീൻ ബിൻ മുഹ്യദ്ധീൻ നിർവഹിച്ചു . പ്രവാസി സമൂഹത്തിൻറെ മാനസിക ഉല്ലാസത്തിന് ശാരീരിക ആരോഗ്യത്തിന് കായിക മത്സരങ്ങൾ സഹായിക്കുന്നു ആരോഗ്യമാണ് പ്രധാനം നമ്മുടെ ജോലിയിൽ ഉന്മേഷം ഉണ്ടാകാൻ അത് സഹായിക്കും കായിക ക്ഷമത യുണ്ടാകുന്നത് നമ്മിൽ യുവത്വം നിലനിർത്താൻ സഹായിക്കുന്നു നമ്മുടെ ആരോഗ്യ സംരക്ഷണം സംഘടനയുടെ പ്രവർത്തന അജണ്ടയിൽ കെഎംസിസി ഉൾപ്പെടുത്തുന്നത് പ്രശംസനീയമാണ് പുതിയ ആരോഗ്യ പ്രശ്നങ്ങൾ ജീവിത ശൈലീ രോഗങ്ങളെ ചെറുക്കൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ടീം അംഗങ്ങളെ പരിചയപ്പെട്ടു .
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദു സമദ് , ജനറൽ സെക്രെട്ടറി സലിം നാലകത്ത് സ്വാഗതവും അഷ്റഫ് ആറളം നന്ദിയും പറഞ്ഞു . ഭാരവാഹികളായ ടി ടി കെ ബഷീർ , ആദം കുഞ്ഞി ,സിദ്ധീക്ക് വാഴക്കാട് , അജ്മൽ നബീൽ ,അലി മുറയുർ , താഹിർ താഹക്കുട്ടി , വി ടി എം സാദിഖ് , സൽമാൻ ഇളയിടം , സമീർ മുഹമ്മദ് , ഫൈസൽ കേളോത്ത് ശംസുദ്ധീൻ വാണിമേൽ വിവിധ സ്വാഗത സംഘം ഭാരവാഹികൾ ഉപദേശ ക സമിതി നേതാക്കൾ സ്പോർട്സ് വിങ് ഭാരവാഹികൾ നേതൃത്വം നൽകി .
![]()
