റിയാദ് :പുതു തലമുറക്കിടയിൽ ലഹരി പഥാർത്ഥങ്ങളുടെ ലഭ്യത പ്രകാശ വേഗതയെ വെല്ലുന്ന രീതിയിലാണന്നും ഇതിനെ നേരിടാൻ കനത്ത ജാഗ്രതയും ബോധവൽക്കരണവും അനിവാര്യമാണെന്നും സാമൂഹിക പ്രവർത്തകനും കെ എം സി സി നേതാവുമായ ഷുഹൈബ് പനങ്ങാങ്ങര അബിപ്രായപ്പെട്ടു.റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ബത്തയിലെ നൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിരക്ഷ 2025 ക്യാമ്പയിന്റെ ഭാഗമായി നടന്ന ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
നമുക്ക് തിരിച്ചറിയാൻ പോലും പറ്റാത്തരീതിയിലുള്ള ലഹരി പദാർത്ഥങ്ങൾ ഇന്ന് കുട്ടികളുടെ വിരൽ തുമ്പിൽ ലഭ്യമാണ്,ഇതിനു തക്കതായുള്ള മാർഗ നിർദേശങ്ങൾ രക്ഷിതാക്കളിൽ നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക് അദ്ധ്യക്ഷം വഹിച്ചു,തുടർന്ന് നടന്ന സെമിനാറിൽ
ഇസ്മ മെഡിക്കൽ സെന്ററിലെ ജനറൽ ഫിസിഷ്യൻ ഡോ. സുമി തങ്കച്ചൻ ‘പ്രവാസി ജീവിതത്തിലെ ആരോഗ്യ വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയവും, പ്രശസ്ത ലൈഫ് കോച്ച് സുഷമ ഷാൻ ‘ലഹരി ചുഴിയിൽ അടി തെറ്റുന്ന പ്രവാസം’ എന്ന വിഷയവും, പ്രഗത്ഭ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫാത്തിമ റൈഹാൻ ‘പ്രവാസികളിലെ മാനസിക സമ്മർദ്ദം’ എന്ന വിഷയവും ആസ്പദമാക്കി സംസാരിച്ചു .
സെമിനാറിനോടനുബദ്ദിച്ചു നടന്ന മെഡിക്കൽ ക്യാമ്പിനു ഇസ്മ മെഡിക്കൽ സെന്റർ സ്റ്റാഫ് അംഗങ്ങളായ ജാഫർ പനങ്ങാങ്ങര,താരാ ഫിപിപ്പ്, വിദ്യ മോൾ, അനഗ എന്നിവർ നേതൃത്വം നൽകി.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രെട്ടറിയേറ്റ് അംഗങ്ങൾ ആയ കെ കെ കോയമു ഹാജി, മുഹമ്മദ് വേങ്ങര,ഇന്ത്യൻ എംബസി വെൽഫയർ വിഭാഗം ഉദ്യോഗസ്ഥൻ യുസുഫ് കാക്കഞ്ചേരി, ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി സഫീർ തിരൂർ ഇസ്മ മെഡിക്കൽ സെന്റർ മാനേജർ ഫാഹിദ് സി കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു പ്രസംഗിച്ചു.
ഇസ്മായിൽ പടിക്കൽ,ഇസ്ഹാഖ് താനൂർ,ജാഫർ വീമ്പൂർ ഹാഷിം തോട്ടത്തിൽ, ഉമ്മർ അമാനത്ത്, അനസ് പെരുവള്ളൂർ,നാസർ കുറുവ, റസാക്ക് പൊന്നാനി, മാനു മഞ്ചേരി എന്നിവർ ചടങ്ങിന് നേദൃത്വം നൽകി.
വെൽഫെയർ വിംഗ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് സ്വാഗതവും ഇസ്ഹാഖ് താനൂർ നന്ദിയും പറഞ്ഞു
![]()
