റിയാദ്: ജന്മഭൂമിയായ ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷം ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെന്റർ കമ്മറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ കുടുംബങ്ങളോട് ഒപ്പം റിപ്പബ്ലിക് ദേശീയദിന ഐക്യദാർഢ്യ ദിനമായി ആഘോഷിച്ചു. ചെയർമാൻ റാഫി പാങ്ങോട് റിപ്പബ്ലി ദിനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതുതലമുറ ലഹരി സാധനത്തിന് അടിമകളായി രാജ്യത്തിന്റെ ദേശീയ ബോധവും സമാധാനവും നഷ്ടപ്പെടുത്തുന്ന പ്രവണത നമ്മുടെ കുട്ടികളുടെ ഇടയിൽ കണ്ടത് കൊണ്ട് നമ്മൾ ശക്തമായി ഇതിനെതിരെ പ്രവർത്തിക്കേണ്ട സമയത്തിൽ കൂടിയാണ് മുന്നോട്ട പോകേണ്ടത് എന്ന് ഗൾഫ് മലയാളി ഫെഡറേഷൻ
റിപ്പബ്ലിക് ദിന സന്ദേശം അയാസ് റഹ്മാൻ പവിത്ര വായിച്ചു. സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ. ജിസിസി മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ. റിയാദ് സെന്റർ കമ്മിറ്റി ജനറൽ സെക്രട്ടറി ടോം ചാമക്കാലയിൽ. അഷ്റഫ് ചേലാമ്പ്ര. ഉണ്ണി കൊല്ലം. സജീർഖാൻ. നവാസ് കണ്ണൂർ. നിഹാസ് പാനൂർ. നിഷാദ്. ഷാനവാസ്. റഷീദ് ചിലങ്ക. വഹാബ്. തങ്കച്ചൻ വർഗീസ്. മുന്ന. നസീർ കുന്നിൽ. വഹാബ്ചിലങ്ക. സുഹറ. നൗഷാദ് സിറ്റി ഫ്ലവർ. സാജൻ പാണ്ഡ തുടങ്ങിയവർ റിപ്പബ്ലിക് ദിനത്തിന് ഐക്യദാർഢ്യം നടത്തി. ദേശീയ ഗാനത്തോട് കൂടെ മധുര പലഹാരങ്ങൾ വിതരണം നടത്തിയും ഗൾഫ് മലയാളി ഫെഡറേഷൻ 76 മത് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം നടത്തി.
![]()
