മൂവാറ്റുപുഴ: പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം പ്രയാസം നേരിടുന്ന മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ മടക്കത്താനം സ്വദേശിയുടെ വിദഗ്ധ ചികിത്സ വേണ്ടി റിയാദ് എറണാകുളം ജില്ലാ കെഎംസിസി ധനസഹായം നല്കി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെഎം അബ്ദുല്‍ മജീദ് ചികിത്സാ സഹായ സമിതി ചെയര്മാന് വി.എം.സൈനുദ്ദീന്‍ മാസ്റ്റര്‍ക്ക് തുക കൈമാറി. സൗദി കിഴക്കന്‍ പ്രവിശ്യാ കെഎംസിസി മുന്‍ സെക്രട്ടറി സിറാജ് ആലുവ, ദമാം എറണാകുളം ജില്ലാ കെഎംസിസി സ്ഥാപക പ്രസിഡണ്ട് മുസ്തഫ കമാല്‍ കോതമംഗലം, ചികിത്സാ സഹായ സമിതി ജോ.സെക്രട്ടറി ഷംസുദ്ദീന് മടക്കത്താനം,ആവോലി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്കെ.പി.മുഹമ്മദ് കാഞ്ഞിരക്കാട്,ആവോലി പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ജമാല്‍ ചാലില്‍,കെഎം അബ്ദുല്ല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
![]()
