ദുബായ്: ഇന്ന് യു എ ഇ യിലെ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. ശനിയാഴ്ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തീരപ്രദേശ മേഖലകളിൽ താപനില ഏറ്റവും കൂടിയത് 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറഞ്ഞത് 13 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്തും.
![]()
