ദമ്മാം: ദമാമിലെ കുട്ടനാട് സ്വദേശികളുടെ സംഘടനയായ കുട്ടനാട് കൂട്ടായ്മ കുടുംബ സംഗമം നടത്തി.റോസ് ഗാർഡനിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു, ആക്ടിംഗ് പ്രസിഡൻ്റ് അനിരുദ്ധൻ തലവടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ജനറൽ കൺവീനർ ബിന്ദു മാർട്ടിൻ ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നല്കി. മുജീബ് കളത്തിൽ (ജയ്ഹിന്ദ് TV), JC മേനോൻ (WMC EPപ്രസിഡൻറ്), മാത്തുക്കുട്ടി പള്ളിപ്പാട്, ലീന ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബാലചന്ദ്രൻ (സാറാ സാല കമ്പനി), മാർട്ടിൻ (ഇംപാക്ട്),ആനി പോൾ എന്നിവരെ യോഗത്തിൽ ആദരിച്ചു. റൗഫ് ചാവക്കാട് ,ഷിജില ഹമീദ്, സുമേഷ് കാട്ടിൽ (WMC), രാധിക ശ്യാംപ്രകാശ്, ബിനു പുരുഷോത്തമൻ, പോൾ വർഗീസ്, മാലിക് മക്ബൂൽ, നജുമുസ്മാൻ, കൺവീനർ വിനീഷ് അമ്പലപ്പുഴ, ഉണ്ണികൃഷ്ണൻ, രശ്മി ടീച്ചർ, അശോകൻ,സിദ്ധിക് കായംകുളം എന്നിവർ പങ്കെടുത്തു.വിസ്മയസജീഷ് അവതരിപ്പിച്ച നൃത്തവും, ഇമ്മാനുവേൽമാർട്ടിൻ ,ധൻവിഹരികുമാർ ,ഷെരീഫ എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും,ഗോഡ് വിൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നിവേധിത ശ്രീലാൽ
ജസ് വിൻ ജോഷി,ജോഹാന ജോഷി, ജന്നിഫർ ജോഷി,റിത് വി ബാബു, ഇൽമഐറീം, ആലിയ, അഫ് നാസ് എന്നീ കൊച്ചു കുട്ടികൾ നടത്തിയ ഗ്രൂപ്പ് ഡാൻസ് ചടങ്ങിന് ഭംഗിയേകി.
ഗായകരായ ദീരജ് സന്തോഷ്,മാധവ് സന്തോഷ്,സാബിത്ത് കണ്ണൂർ, റമീസ് കണ്ണൂർ, ഗൗരി നന്ദ, കല്യാണി ബിനു, സിദ്ധിക് കായംകുളം എന്നിവർ മനോഹരമായ ഗാനങ്ങൾ ആലപിച്ചു..
ജനറൽ സെ(കട്ടറി സജി മുട്ടാർ സ്വാഗതവും, ട്രഷറർ മാർട്ടിൻ മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു
![]()
