റിയാദ്: ഇന്ത്യയുടെ 76 -ാം റിപ്പബ്ലിക്ക് ദിനം കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മ്മ റിയാദ് ടാക്കീസ് ആഘോഷിച്ചു . ഹറാജ് അൽ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍.റിയാദ് ടാക്കീസ് ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു ,നൗഷാദ് ആലുവ റിപ്പബ്ലിക് സന്ദേശം നൽകി .
അൽ മദീന ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളായ റീജിയണൽ ഡയറക്ടർ സലീം വലിയ പറമ്പത്ത് , മഹർ , ശിഹാബ് കൊടിയത്തൂർ , ഫാറൂഖ് കൊവൽ , ഖാലിദ് വെള്ളിയോട്, വിമുക്തഭടൻ സജി തന്നികൊത്ത് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു , തുടർന്ന് മധുരവിതരണവുമുണ്ടായി .
ഷൈജു പച്ച , ഉമറലി അക്ബർ , ഫൈസൽ തമ്പലക്കോടൻ , റാഷിദ് ഫോൺ ഹൗസ് , ബഷീർ കരോളം ,ജാസി ഫഹദ് റൊസെസ്സ് , ഗോപൻ കൊല്ലം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു, ട്രഷറർ അനസ് വള്ളികുന്നം നന്ദി പറഞ്ഞു .
എൽദോ വയനാട് , സജീർ സമദ് , അൻവർ സാദത്ത് ഇടുക്കി , ഹുസൈൻ ശാഫി , ഷഫീഖ് വലിയ , റജീസ് , നാസർ വലിയകത്ത് , ഇബ്രാഹിം , പ്രമോദ് , സൈതാലി , സഞ്ജു , സൽമാൻ എന്നിവർ നേതൃത്വം നൽകി
![]()
