ന്യൂഡല്‍ഹി- വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്കി. ബില്ലിനെ 16 എം പിമാര്‍ അനുകൂലിച്ചപ്പോള്‍ 10 പേര് എതിര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ തള്ളി. ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ചെയര്മാന് ജഗദാംബിക പാല് അറിയിച്ചു. ചെയര്മാന് ചര്‍ച്ചക്ക് തയ്യാറാകാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
![]()
