റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കിയതിനു പിന്നാലെ മാസ്കും വേണമെന്ന് നിര്‍ദേശം. ഉംറ നിര്‍വഹിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കണമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. അണുബാധയും ശ്വസന രോഗങ്ങളുടെ വ്യാപനവും തടയുന്നതിനു ഇതു സഹായിക്കുമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ബോധവാന്മാരാവണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. സുരക്ഷിതമായ ഉംറ നിര്‍വഹണത്തിന് എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.
![]()
