അബുദാബി : പ്രവാസമവസാനിപ്പിച്ച് മടങ്ങാനിരുന്ന ദിവസം തിരുവനന്തപുരം സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.പെരുമാതുറ മാടൻവിള കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ധിൻ ആണ് മരിച്ചത്.59 വയസായിരുന്നു.തിങ്കളാഴ്ച രാത്രി ആണ് നാട്ടിലേക്ക് മടങ്ങാനിരുന്നത് .വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഞായറാഴ്ച ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുപ്പതു വർഷമായി പെപ്സി കമ്പനി ജീവനക്കാരനായിരുന്നു. നടപടി ക്രമങ്ങൾ ബനിയാസ് മോർച്ചറിയിലുള്ള മൃതദേഹം പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
ഭാര്യ: നദീറ. മക്കൾ: അർഫാൻ, ഫർസാന
![]()
