റിയാദ് :റിയാദിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്ക ഇരുപതാം വാർഷികം അതിവിപുലമായിആഘോഷിച്ചു.മലസിലെ ഡ്യൂൺസ്ഇന്റർനാഷണൽസ്കൂൾ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സിൽ നടന്ന വർണശബളമായ നൃത്തോത്സവത്തോടെ ഔദ്യോഗിക ഉത്ഘാടനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (സാംസ്കാരികം, വിദ്യാഭ്യാസം വകുപ്പ്) ദിനേഷ് സേത്തിയ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ശാസ്ത്രീയ നൃത്ത രംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ജനാദ്രിയ ഫെസ്റ്റിവൽ, സൽമാൻ രാജാവിന്റെ സ്വീകരണം അടക്കമുള്ള നിരവധി പൊതു വേദികളിയിൽ നൃത്ത പരിപാടികൾ വളരെ ഭംഗിയായി ചിട്ടപ്പെടുത്തി അവതരിപ്പിച്ച റീന ടീച്ചറുടെ കഴിവിനെ വിഷിടാതിഥി പ്രത്യേകം പ്രശംസിച്ചു.ശിഹാബ് കൊട്ടുകാട്,ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത്,ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ,മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി,മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ,രഘുനാഥ് പറശ്ശിനിക്കടവ് , വിജയൻ നെയ്യാറ്റിൻകര ,ഷാരോൺ ഷെരിഫ് (റിയാദ് കലാഭവൻ),കനകലാൽ (ദിശ ) എന്നിവർ ആശംസകളർപ്പിച്ചു. റീന കൃഷ്ണകുമാറിന്റെ ശിക്ഷണത്തിൽ ഏഴുപത്തെട്ടു കുട്ടികൾ ഈ നൃത്തോത്സവത്തിൽ വിവിധ ഇനങ്ങളിലായി പങ്കെടുത്തു. ഇരുപത്തെട്ടു കൊച്ചുകുട്ടികൾ ഒന്നിച്ചുചേർന്നു അവതരിപ്പിച്ച മുദ്രകളും നവരസങ്ങളും എന്ന നൃത്തരൂപം ഏറെ ശ്രദ്ധിക്കപ്പെട്ടു. അറുപത്തഞ്ചോളം കുട്ടികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റം നടത്തി. ശാസ്ത്രീയ നൃത്തങ്ങളോടൊപ്പം സിനിമാറ്റിക് നൃത്തങ്ങളും അവതരിപ്പിക്കപ്പെട്ടു. റൈഷാ മധു,നീതു ലാൽ, സവിത ജെറോം എന്നിവരുടെ നേതൃത്വത്തിൽ അണിനിരന്ന അമ്മമാരുടെ ഒരു സംഘം പരിപാടിയെ ഔന്യത്തിലെത്തിച്ചു. .ഗിരിജൻ ആമുഖപ്രസംഗം നടത്തിയ പരിപാടിയിൽ സജിൻ നിഷാൻ അവതാരകനായിരുന്നു. മധു, സുകേഷ്, ശ്രീകുമാർ, സുജിത്, സുനിൽ, രൂപേഷ്, അനു തുടങ്ങിയവരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി. നിസാം പൂളക്കൽ , നജീബ് അലിയാർ, ഹംസ എന്നിവർ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു. മുതിർന്ന വിദ്യാർത്ഥിയുടെ രക്ഷിതാവ് വിജയരാമൻ യോഗത്തിനു നന്ദി രേഖപ്പെടുത്തി.

![]()
