ജിദ്ദ: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായി ആഘോഷിച്ചു. കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ദേശീയ പതാക ഉയർത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക്ദിന സന്ദേശം കോൺസൽ ജനറൽ വായിച്ചു.
ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സൗദി സർക്കാരിന്റെ തുടർച്ചയായ പിന്തുണയ്ക്ക് കോൺസൽ ജനറൽ നന്ദി അറിയിച്ചു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ‘ഭാരത് കോ ജനിയേ’ ക്വിസ് മത്സര വിജയികളെയും ദേശീയ ഗാനാലാപനത്തിൽ പങ്കെടുത്ത കുട്ടികളെയും അവരെ ഒരുക്കിയ അധ്യാപികമാരെയും കോൺസൽ ജനറൽ സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചു. കൊമേഴ്സ്, പ്രസ് ആൻഡ് ഇൻഫോർമേഷൻ കോൺസൽ മുഹമ്മദ് ഹാഷിം ചടങ്ങ് നിയന്ത്രിച്ചു
![]()
