റിയാദ്: ഭാരതത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന് പതാക ഉയര്‍ത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദേശം അംബാസഡര്‍ വായിച്ചു.
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം പ്രമേയമാക്കി നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
2025 ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഡോ. സയ്യിദ് അന്‍വര്‍ ഖുര്‍ഷീദിനെ ചടങ്ങില്‍ ആദരിച്ചു. ആഘോഷ ഭാഗമായി സംഘടിപ്പിച്ച ഓന്ലൈന് ക്വിസ് മത്സര വിജയികള്‍ക്കും ചടങ്ങില്‍ പ്രശംസാപത്രം കൈമാറി.
ആഘോഷ പരിപാടികളില്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പുറമെ ഡി.സി.എം അബു മാത്തന് ജോര്‍ജ്ജ്, എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രവാസി സമൂഹത്തിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു

![]()
