ദമ്മാം: അന്തരിച്ച മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രനെയും,സാഹിത്യകാരൻ
സുകുമാർ അഴീകോടിനേയും സൗദി മലയാളി’ സമാജം ദമ്മാം ചാപ്റ്റർ അനുസ്മരിച്ചു. കേരളത്തിന്റെ സംഗീത പാരമ്പര്യത്തെ ഭാവഗാനങ്ങൾക്കൊണ്ട്
ലോകത്തിന്റെ നെറുകയിൽ എത്തിച്ച അതുല്യ ഗായകനേയാണ് പി ജയചന്ദ്രന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടമായതെന്ന് യോഗം അഭിപ്രായപ്പെട്ടു. . തനതുശൈലിയിൽ, ഇമ്പമാർന്ന ഗാനങ്ങൾ ആലപിച്ച് ശ്രോതാക്കളുടെ ഹൃദയം കവർന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾ കാലാതീതമായി നിലനിൽക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. മലയാളിസമാജം അധ്യക്ഷൻ സാജിദ് ആറാട്ടുപുഴ, ഡോ. സിന്ധു ബിനു, ജേക്കബ് ഉതുപ്പ്, മുരളീധരൻ, ഷനീബ് അബൂബക്കർ, അസ്ഹർ , ബിനു കുഞ്ഞ് , എന്നിവർ സംസാരിച്ചു. ജയചന്ദ്രന്റെ ഹൃദയഹാരിയായ ഗാനങ്ങളെ ഓർത്തെടുത്തും, പാടിയും, പറഞ്ഞും യോഗം ഇഷ്ടഗായകനെ ഓർമ്മിച്ചു.
മലായാള സാഹിത്യ-സാംസ്കാരിക മേഖലയിൽ സ്വതസിദ്ധമായ വേറിട്ട പ്രഭാഷണശൈലികൊണ്ടും, എഴുത്തിലെ തിളക്കമാർന്ന രചനകൾ തീർത്ത ഗ്രന്ഥകർത്താവെന്ന നിലയിലും ശ്രദ്ധേയമാകുവാൻ സുകുമാർ അഴീക്കോടിനു സാധിച്ചിട്ടുണ്ട്. മലയാള സാഹിത്യലോകത്തിന് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് യോഗം അനുസ്മരണത്തിൽ അഭിപ്രായപ്പെട്ടു. ആസിഫ് താനൂർ, ബൈജു കുട്ടനാട്, വിനോദ് കുഞ്ഞ്, നസീർ പുന്നപ്ര, ബിനു പുരുഷോത്തമൻ, ബൈജുരാജ് ,സരള ജേക്കബ്, ഷാജു അഞ്ചേരി, റഊഫ് ചാവക്കാട്, നിഖിൽ മുരളീധരൻ, സബിത നസീർ എന്നിവർ നേതൃത്വം നൽകി.
![]()
