റിയാദ് : ഭാരതത്തിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനം പ്രവാസി മലയാളി ഫൌണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു.
ചെറീസ് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന യോഗത്തിനു പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി മുതിർന്ന അംഗമായ തൊമ്മിച്ചൻ സ്രാമ്പിക്കൽ, കോഡിനേറ്റർ ബഷീർ സാപ്റ്റ്കോ, നാഷണൽ കമ്മിറ്റി കോഡിനേറ്റർ സുരേഷ് ശങ്കർ, നാസ്നീൻ ജിബിൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു ആഘോഷ ചടങ്ങുകൾ ഉത്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി സെക്രട്ടറി ഷിബു ഉസ്മാൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. നാഷണൽ കമ്മിറ്റി ഭാരവാഹിയായ ബിനു കെ തോമസ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജിബിൻ സമദ്, ഷരീഖ് തൈക്കണ്ടി, ബിനോയ് കൊട്ടാരക്കര, യാസിർ കൊടുങ്ങല്ലൂർ, കെ ജെ റഷീദ്, രാധാകൃഷ്ണൻ പാലത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ ഷമീർ കല്ലിങ്കൽ,അൽത്താഫ് കാലിക്കറ്റ്, ശ്യാം വിളക്കുപാറ, റിയാസ് വണ്ടൂർ, നസീർ തൈക്കണ്ടി, സജിം പാനൂർ, വനിതാ വിങ് അംഗങ്ങളായ സുനി ബഷീർ, രാധിക സുരേഷ് ശങ്കർ, നസ്രിയ ജിബിൻ എന്നിവർ നേതൃത്വം നൽകി
ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു
![]()
