മസ്കറ്റ്: രാജ്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ ട്രെയിന്‍ പദ്ധതി ആരംഭിക്കാനും ഒമാനും. മസ്കറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പഠനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. സുല്‍ത്താന്‍ ഹൈതം സിറ്റിക്കും റുവി സിബിഡിക്കും ഇടയില്‍ 50 കിലോമീറ്റര്‍ ദൂരത്തേക്കാണ് ആദ്യഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുക.മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, നിര്‍ദ്ദിഷ്ട സിബിഡി ഗാല, അല്‍ ഖുവൈര്‍ ഡൗണ്ടൗണ് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ 50 കിലമോമീറ്റര്‍ റൂട്ടില്‍ ഏകദേശം 36 സ്റ്റേഷനുകളുണ്ടാവും. പ്രധാന നഗര കേന്ദ്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മെട്രോയുടെ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്.
![]()
