ഇംഫാൽ: മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു. പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷനിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
മാസങ്ങൾക്കുമുൻപ് മേഘാലയയിലെ കോൺറാഡ് സാങ്മ സർക്കാരിന്റെ എൻപിപി പാർട്ടി മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. അതേസമയം, ഈ നിലപാട് ബിരേൻ സിങ് സർക്കാരിനെ താഴെവീഴ്ത്തില്ല. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് അംഗങ്ങളെ ജയിപ്പിക്കാൻ ജെഡിയുവിനായെങ്കിലും അഞ്ചുപേർ ബിജെപിയിലേക്കു കൂറുമാറുകയായിരുന്നു. പുതിയ നീക്കം ഗവർണർ അജയ് കുമാർ ഭല്ലയെ മണിപ്പുർ ജെഡിയു അധ്യക്ഷൻ കത്തിലൂടെ അറിയിച്ചു.
![]()
