റിയാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റിയാദിലെത്തിയ സന്ദീപ് വാര്യര്‍ക്ക് സബര്‍മതിയില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ സ്വീകരണം നല്കി. ചടങ്ങില്‍ വിശിഷ്ട്ടാതിഥിയെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, സലീം കളക്കര,സജീര്‍ പൂന്തുറ, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, ബാലുകുട്ടന്, സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, ജോണ്സണ് എറണാകുളം, റഫീഖ് വെമ്പായം, ബഷീര്‍ കോട്ടക്കല്‍, നാസര്‍ മാവൂര്‍ തുടങ്ങിയവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി.
സബര്‍മതിയിലെ ഗാന്ധി ഗ്രന്ഥാലയവും അദ്ദേഹം സന്ദര്‍ശിച്ചു. ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹി യഹിയ കൊടുങ്ങല്ലൂര്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ റഹിമാന്‍ മുനമ്പത്ത്, മാള മുഹിയിദ്ധീന്‍, സലീം അര്‍ത്തിയില്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഷാജി മഠത്തില്‍, ഷിഹാബ് കരിമ്പാറ, കമറുദ്ധീന്‍ ആലപ്പുഴ, ഉമര്‍ ഷരീഫ്, ഹരീന്ദ്രന്‍ കണ്ണൂര്‍, അന്‍സാര്‍ വര്‍ക്കല, അയ്യൂബ് ഖാന് തുടങ്ങിയവരും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
![]()
