റിയാദ്: സനയ്യയിൽ ബക്കാല നടത്തുന്ന കണ്ണൂർ കുത്തുപറമ്പ് പാച്ചപൊയ്ക സ്വദേശിയും, ‘കിയോസ്’ ( കണ്ണൂര് എക്സ്പാട്രിയേറ്റ്സ് ഓര്ഗനൈസേഷന് .സൗദി അറേബ്യ ) അംഗവുമായ വടക്കയിൽ വീട്ടിൽ പരേതരായ മരുത്കെട്ടി കൃഷ്ണൻ ചെറുവാരി മാതുവിൻ്റെയും മകൻ ചെറുവാരി പ്രകാശൻ ( 63 ) റിയാദിൽ നിര്യാതനായി .
ഭാര്യ: മിനി വി പി. മക്കൾ: പ്രാർത്ഥന, (വിദ്യാർത്ഥിനി സെൻ്റ് തോമസ് എൻജിനീയറിങ് കോളജ് ശിവപുരം), തനിഷ്ക ( വിദ്യാർത്ഥിനി അമൃത സ്കൂൾ പൂക്കോട് ),സഹോദരങ്ങൾ വേലായുധൻ (ബാംഗ്ളൂർ), ചന്ദ്രമതി, പരേതരായ ശോഭ, ബാബു.
ഇന്നലെ രാത്രിയുള്ള റിയാദ് കോഴിക്കോട് എയർ ഇന്ത്യ എക്സ്സ്പ്രസ്സിൽ നാട്ടിലെത്തിച്ച മൃതദ്ദേഹം ,12 മണിക്ക് പന്തക്കപ്പാറ പ്രശാന്ധി വാതക സ്മശനത്തിൽ സംസ്കരിക്കും . കിയോസ് ജീവകാരുണ്യ വിഭാഗം കൺവീനർ സനൂപ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു .സഹോദര പുത്രൻ മൃതദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 30 വർഷത്തിൽ കൂടുതൽ പ്രവാസം നയിച്ച പ്രകാശന്റ നിര്യാണത്തിൽ കിയോസ് കൂട്ടായ്മ അനുശോചിച്ചു .
![]()
