ജിസാന്‍: ജിസാന്‍ ലൗഷോര്‍ വെല്‍ഫയര്‍ കമ്മറ്റി ജിസാന്‍ ലൗഷോര്‍ വെല്‍ഫയര്‍ കമ്മറ്റി കുടുംബസംഗമം സംഘടിപ്പിച്ചു.മുഗള്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ജിസാനിലെ വിവിധ സംഘടനാ നേതാക്കളും, സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് പങ്കെടുത്തു.പ്രസിഡന്റ് സിറാജ് പുല്ലൂരാംപാറ അധ്യക്ഷത വഹിച്ചു. ലൗഷോര്‍ സ്ഥാപനങ്ങളുടെ രക്ഷാധികാരി മുനീര്‍, അസീസ് വയനാട് എന്നിവര്‍ സ്ഥാപനത്തെ പരിചയപ്പെടുത്തി. സ്ഥാപനങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി സദസ്സിനു മുമ്പാകെ പ്രദര്‍ശിപ്പിച്ചു.
പ്രശസ്ത ഗായകനും, പ്രസംഗകനുമായ നവാസ് പലേരിയുടെ ‘പാടിയും പറഞ്ഞും’ പരിപാടി സംഗമത്തിന്റെ മാറ്റു കൂട്ടി. ഉബൈദ് എടവണ്ണ, ഉണ്ണീന്‍ ഖമീസ് മുഷൈത്ത്, ഹാരിസ് കല്ലായി, ഷംസു പൂക്കോട്ടൂര്‍, ഗഫൂര്‍ വാവൂര്, ഇസ്മയില്‍ മാനു തുടങ്ങിയവര്‍ പങ്കെടുത്തു.
![]()
