കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നുള്ള ഉംറ തീർഥാടകർ 10 ദിവസം മുൻപ് വാക്സിൻ എടുക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.മക്കയിലേക്ക് ഉംറക്കും മദീനയിലെ പ്രവാചക പള്ളി സന്ദര്‍ശിക്കുന്നതിനുമായി കുവൈറ്റില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ. സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തീര്‍ഥാടനത്തിനായി പോകുന്ന ഒരു വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള എല്ലാ യാത്രക്കാരും നീസെരിയ മെനിഞ്ചിറ്റിസ് വാക്സിന് (ACYW-135) സ്വീകരിക്കണം. യാത്രക്കാര്‍ സൗദി അറേബ്യയില്‍ എത്തുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിന് സ്വീകരിച്ചതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ കുവൈറ്റിലുടനീളമുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ട്രാവലര്‍ ക്ലിനിക്കുകളിലും വാക്സിന് ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
![]()
