റിയാദ് : സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ പ്രവാസി മലയാളി ഫൌണ്ടേഷൻ ഒരുക്കുന്ന ” ഒരുമയുടെ സ്നേഹോത്സവം 2025″ ജനുവരി 17 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ റിയാദിലെ മലാസിലുള്ള അൽ ജാസ്മിൻ ഇന്റര്‍നാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്നും അതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.നജ്ദ് ഇലക്ട്രിക്ക് ട്രേഡിങ്ങ് കമ്പനി മുഖ്യ പ്രായോജികരും ഓ എഫ് എൽ ഇന്റർനാഷണൽ ലോജിസ്റ്റിക് കമ്പനി സഹ പ്രായോജികരുമായുള്ള പരിപാടിയിൽ റിയാദിലെ അനുഗ്രഹീത കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യയും വ്യത്യസ്തമാർന്ന കലാപരിപാടികളും നടക്കും.
പ്രവേശനം തികച്ചും സൗജന്യമായിരിക്കും.റിയാദിലെ പ്രമുഖരായ മൂന്ന് ഡാൻസ് ഗ്രൂപ്പുകളെ ആദ്യമായി വേദിയിൽ എത്തിക്കുന്നുവെന്ന പ്രത്വകത കൂടി ഈ കലാസംഗമത്തിനുണ്ട്.
.പ്രവാസി മലയാളി ഫൌണ്ടേഷൻ 2025 മെമ്പർഷിപ് ക്യാമ്പയിനും ഉത്ഘാടനം ചെയ്യും.
ജീവകാരുണ്യ സാംസ്കാരിക രംഗത്തെ ചടുലമായ ഇടപെടലുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഏവരുടെയും മനസ്സിൽ ഇടം പിടിച്ച ഒരു കൂട്ടം നിസ്വാർത്ഥ സേവകരുടെ അതിരുകളില്ലാത്ത ഈ സ്നേഹക്കൂട്ടായ്മയുടെ വാർഷിക ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ജിബിൻ സമദ് കൊച്ചി, കോഡിനേറ്റർ ബഷീർ സാപ്റ്റ്കോ, പ്രസിഡന്റ് സലിം വാലില്ലാപുഴ, ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ, ട്രഷറർനിസാം കായംകുളം എന്നിവര്‍ അറിയിച്ചു.
![]()
