തിരുവനന്തപുരം : ഗോപൻ സ്വാമിയുടെ സംസ്കാരം നാളെ. മഹാ സമാധി ആയിട്ടാണ് ചടങ്ങുകൾ നടത്തുക എന്ന് മകൻ സനന്ദൻ പറഞ്ഞു.മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ ആണ് നടത്തുന്നത്. നെയ്യാറ്റിൻകരയുള്ള സ്വകാര്യ ആശുപത്രിലെ മോർച്ചറിയിലേക്ക് മൃതദേഹം ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
![]()
