ജിദ്ദ:സാംസ്കാരിക കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ (ജെ ടി എ) വിപുലമായ കലാസാംസ്കാരിക പരിപാടികളോടെ വാർഷികാഘോഷം, ‘തിരുവുത്സവം 2025’എന്ന ശീർഷകത്തിൽ ഫെബ്രുവരി 14 ന് വൈകിട്ട് 6 മണി മുതൽ ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ സംഘടിപ്പിക്കുമെന്ന് ജെ ടി എ നേതൃത്വം വാർത്ത കുറിപ്പിൽ അറിയിച്ചു. ജെടിഎ പ്രസിഡണ്ട് അലി റാവുത്തർ അധ്യക്ഷത വഹിച്ച പ്രോഗ്രാം കമ്മിറ്റിയിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ വാസുദേവൻ വെളുത്തേടത്ത് ‘തിരുവുത്സവം 2025’ ൻ്റെ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. വാർഷികാഘോഷത്തിൻ്റെ വിശദാംശങ്ങൾ പ്രോഗ്രാം കമ്മിറ്റി കൺവീനർ ദിലീപ് താമരക്കുളം അവതരിപ്പിച്ചു.
പ്രമുഖ ചലച്ചിത്ര പിന്നണി ഗായികമാരായ സജ്ല സലിം, സജ്ലി സലിം എന്നിവർ ഉൾപ്പടെയുള്ളവരുടെ ഗാനസന്ധ്യ, നാടൻ കലാരൂപങ്ങൾ, ജെ. ടി. എ കലാകാരൻമാർ അണിനിരക്കുന്ന നാടകം, നിരവധി ഇന്ത്യൻ നൃത്ത കലാരൂപങ്ങൾ എന്നിവ ആഘോഷ പരിപാടികളിലുണ്ടാവുമെന്ന് ജെ ടി എ നേതാക്കളായ അലി തേക്കുതോട്, അനിൽ വിദ്യാധരൻ, നൗഷാദ് പൻമന, നൂഹ് ബീമാപള്ളി, ദിലീപ് താമരക്കുളം, ആഷിർ കൊല്ലം, ശിഹാബ് താമരക്കുളം, റാഫി ബീമാപള്ളി എന്നിവർ അറിയിച്ചു.
![]()
